Monday, April 23, 2018

അഘോരി

   ഭഗവാൻ ശിവനെ ഭൈരവ രൂപത്തിലാരാധിക്കുന്ന ഒരു വിഭാഗം സന്യാസികളാണ് അഘോരിമാർ. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ ഇവരുടെ മാർഗ്ഗം ഏറെ വ്യത്യസ്തമാണെന്ന്. സംസാരത്തിൽ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു.

   ഹിമാലയൻ പുണ്യഭൂമികളിലും ഉത്തരേന്ത്യയിലെ മറ്റു പുണ്യനദീ തീരങ്ങളിലും ശ്മശാനങ്ങളിലും ഒക്കെയായി വസിക്കുന്ന ഈ പ്രാകൃത മനുഷ്യരെ ചുറ്റിപ്പറ്റി ഒരുപാട് നിഗൂഢതകളും കഥകളുമുണ്ട്. ബദരീനാഥിൽ നിന്ന് 3 KM അകലെ ഇന്തോ-ടിബറ്റൻ അതിർത്തിക്കടുത്തു ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന 'മാന' യിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം.



   ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്.

   അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവർ പൂർണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.